കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്നലെ ഉയർന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 98.39 രൂപയും ഡീസല്‍ വില 93.73 രൂപയുമായി.
കൊച്ചിയിൽ പെട്രോള്‍ വില 96.79 രൂപയും ഡീസല്‍ വില 92.24 രൂപയുമാണ്. കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നലെ വില കൂടിയത്. ഈ മാസം ഒന്‍പതാം തവണയാണു വില വര്‍ധിക്കുന്നത്. കഴിഞ്ഞ മാസം 17 ദിവസം വില വര്‍ധിക്കുകയും മാസാവസാനം തിരുവനന്തപുരം ഉൾപ്പെടെയുള്ള ഏതാനും ജില്ലകളില്‍ പ്രീമിയം പെട്രോള്‍ വില 100 രൂപ കടക്കുകയും ചെയ്തിരുന്നു. നിലവിലെ സ്ഥിതിയില്‍ സാദാ പെട്രോളിന്റെ വിലയും വൈകാതെ മൂന്നക്കം കടക്കും.
ഇന്ധനവില വീണ്ടും വര്‍ധിച്ചു
01:17 AM Jun 15, 2021 | Deepika.com