കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതിനെതിരേ എംപിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ കൊച്ചി വഴി അഗത്തിയിലേക്ക് പോകുന്നുണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചെങ്കിലും പ്രത്യേക വിമാനത്തില്‍ നേരിട്ട് അഗത്തിയിലേക്ക് പോകുകയാണുണ്ടായതെന്നും ഹര്‍ജിക്കാര്‍ പറയുന്നു.
അഡ്മിനിസ്ട്രേറ്റര്‍ അടുത്ത ഏഴു ദിവസം തുടര്‍ച്ചയായി ലക്ഷദ്വീപില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. അഡ്മിനിസ്ട്രേറ്റര്‍ക്ക് കോവിഡ് മാനദണ്ഡങ്ങളും ക്വാറന്റൈനും ബാധകമല്ലാത്തപ്പോള്‍ എംപിമാരുടെ സന്ദര്‍ശനം ക്വാറന്റൈന് വാദമുയര്‍ത്തി തടയുന്നത് അനീതിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
ലക്ഷദ്വീപ് സന്ദര്‍ശനവിലക്ക് :അഡ്മിനിസ്ട്രേറ്റര്‍ കൊച്ചിയിലെത്താതെ അഗത്തിയിലേക്ക് പോയി; എംപിമാർ ഹര്‍ജി നല്കി
01:17 AM Jun 15, 2021 | Deepika.com