കൊച്ചി: പ്രതിഷേധങ്ങള്‍ക്കിടെ ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ലക്ഷദ്വീപിലെത്തി. നേരത്തേ കൊച്ചി വഴി ലക്ഷദ്വീപിലേക്ക് പോകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഇതൊഴിവാക്കി ദാമന്‍ ദിയുവില്‍നിന്ന് നേരിട്ടാണ് ഇദ്ദേഹം അഗത്തിയിലെത്തിയത്.
തുടര്‍ന്ന് തലസ്ഥാനമായ കവരത്തിയിലേക്ക് തിരിച്ചു. കരിദിനം ആചരിച്ചാണ് അഡ്മിനിസ്ട്രേറ്ററെ ദ്വീപ് ജനത വരവേറ്റത്. പ്രക്ഷോഭത്തിന്റെ ഭാഗമായി എല്ലാ ദ്വീപുകളിലും വീടുകള്‍ക്കു മുന്നില്‍ കരിങ്കൊടികള്‍ നിറഞ്ഞു. കറുപ്പു നിറമുള്ള വസ്ത്രം, മാസ്ക്, ബാഡ്ജ് എന്നിവ ധരിച്ച് കുട്ടികളും പ്രായമുള്ളവരും യുവാക്കളുമുള്‍പ്പെടെയുള്ളവര്‍ അഡ്മിനിസ്ട്രേറ്റര്‍ക്കെതിരായ പ്രതിഷേധത്തില്‍ പങ്കാളികളായി.
അഡ്മിനിസ്ട്രേറ്റര്‍ ദ്വീപില്‍; പ്രതിഷേധവുമായി ദ്വീപ് നിവാസികള്‍
12:43 AM Jun 15, 2021 | Deepika.com