കൊച്ചി: ചികിത്സാപ്പിഴവു മൂലം നവജാത ശിശു മരണപ്പെട്ട കേസില്‍ എറണാകുളം ഗവ. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പൊന്നുരുന്നി ഓവര്‍ ബ്രിഡ്ജിനു സമീപം മറ്റത്തുകാട് വീട്ടില്‍ ഡോ. കലാകുമാരിക്ക് കോടതി ഒരു വര്‍ഷം തടവും മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ചു. പിഴയടച്ചില്ലേല്‍ ആറു മാസം കൂടി തടവനുഭവിക്കണം. 2007 ഒക്ടോബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. സെപ്റ്റംബര്‍ 30ന് പ്രസവം നിശ്ചയിച്ച യുവതി 23ന് അഡ്മിറ്റായിരുന്നു.
അനാസ്ഥ മൂലം പ്രസവം വൈകി ഗര്‍ഭാവസ്ഥയില്‍ തന്നെ സ്രവം അകത്തു ചെന്ന് മെക്കോണിയം ആസ്പിറേഷന്‍ സിന്‍ഡ്രം മൂലം കുട്ടി മരണപ്പട്ടു. കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍, ഫോറന്‍സിക് സര്ജന് ഉള്‍പ്പെടെ 16 സാക്ഷികളെയും 15 രേഖകളും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിച്ചു. 30-ാം തീയതി അവധി ദിവസമായതിനാലും പണം നല്‍കാത്തതിനാലുമാണ് ചികിത്സ നിഷേധിച്ചതെന്നും ആരോപണമുണ്ടായി. മുമ്പ് ചികിത്സിച്ച ഡോക്ടര്‍മാരുടെ പിഴവാണെന്ന പ്രതിയുടെ വാദം കോടതി തള്ളി.
നവജാത ശിശുവിന്റെ മരണം: ഡോക്ടര്‍ക്ക് ഒരുവര്‍ഷം തടവ്
12:43 AM Jun 15, 2021 | Deepika.com