സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ യു​വ​ദ​ന്പ​തി​ക​ൾ മ​രി​ച്ചു

12:43 AM Jun 15, 2021 | Deepika.com
കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: സ്കൂ​​​ട്ട​​​ർ ക​​​ണ്ടെ​​​യ്ന​​​ർ ലോ​​​റി​​​ക്ക​​​ടി​​​യി​​​ൽ​​പ്പെ​​​ട്ട് യു​​​വ​​​ദ​​​ന്പ​​​തി​​​ക​​​ൾ മ​​​രി​​​ച്ചു. കാ​​​ര പു​​​തി​​​യ​​​റോ​​​ഡ് സ്വ​​​ദേ​​​ശി നെ​​​ടും​​​പ​​​റ​​​ന്പി​​​ൽ അ​​​ബ്ദു​​​ൾ ക​​​രീ​​​മി​​​ന്‍റെ മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് ഷാ​​​ൻ (34), ഭാ​​​ര്യ ഹ​​​സീ​​​ന (30) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ വൈ​​കു​​ന്നേ​​രം ആ​​​റു​​​മ​​​ണി​​​യോ​​​ടെ മൂ​​​ത്ത​​​കു​​​ന്നം പാ​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. വി​​​ദേ​​​ശ​​​ത്താ​​​യി​​​രു​​​ന്ന മു​​​ഹ​​​മ്മ​​​ദ് ഷാ​​​ൻ ഒ​​​രാ​​​ഴ്ച മു​​​ൻ​​​പാ​​​ണ് നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്. ക്വാ​​​റ​​​ന്‍റൈ​​​ൻ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ് ഇ​​​ന്ന​​​ലെ ഭാ​​​ര്യ​​​യെ എ​​​റ​​​ണാ​​​കു​​​ളം ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സാ​​​ർ​​​ഥം കൊ​​​ണ്ടു​​​പോ​​​യി ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ത്തി​​​ൽ മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഒ​​​രേ ദി​​​ശ​​​യി​​​ൽ പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന ക​​​ണ്ടെ​​​യ്ന​​​ർ ലോ​​​റി​​​യെ മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ സ്കൂ​​​ട്ട​​​ർ ലോ​​​റി​​​ക്ക​​​ടി​​​യി​​​ലേ​​​ക്കു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. ഹ​​​സീ​​​ന​​​യു​​​ടെ ത​​​ല​​​യി​​​ലൂ​​​ടെ​​​യും മു​​​ഹ​​​മ്മ​​​ദ് ഷാ​​​ന്‍റെ ശ​​​രീ​​​ര​​​ത്തി​​​ലൂ​​​ടെ​​​യും ലോ​​​റി ക​​​യ​​​റി​​​യി​​​റ​​​ങ്ങി. സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ ഇ​​​രു​​​വ​​​രും മ​​​രി​​​ച്ചു.

കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ പോ​​​ലീ​​​സെ​​​ത്തി മൃ​​​ത​​​ദേ​​​ഹം താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റി. വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളാ​​​യ അ​​​മ​​​ൻ ഫ​​​ർ​​​ഹാ​​​ൻ, നി​​​യ ഫാ​​​ത്തി​​​മ എ​​​ന്നി​​​വ​​​ർ മ​​​ക്ക​​​ളാ​​​ണ്. സീ​​​ന​​​ത്താ​​​ണ് മു​​​ഹ​​​മ്മ​​​ദ് ഷാ​​​ന്‍റെ മാ​​​താ​​​വ്.