തിരുവനന്തപുരം: വിവിധ വകുപ്പ്/കന്പനി/ബോർഡ്/കോർപറേഷനുകളിൽ നിന്നും പിഎസ്സി വഴി നിയമനം നടത്തുന്ന മറ്റു സ്ഥാപനങ്ങളിൽ നിന്നും കേരള പബ്ലിക് സർവീസ് കമ്മീഷനിലേക്ക് ഒഴിവുകൾ സ്വീകരിക്കുന്ന നിലവിലെ രീതികളായ തപാൽ, ഇ-മെയിൽ, ഇ-വേക്കൻസി രീതികൾ തുടരുന്നതിന് ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
വിവിധ ജില്ലകളിൽ ഐഎസ്എം/ഐഎംഎസ്/ആയുർവേദ കോളജുകൾ എന്നീ വകുപ്പുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്കുള്ള സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ-നാലാം എൻസിഎ-പട്ടികവർഗം) തസ്തികയിലേക്കുള്ള അഭിമുഖ പരീക്ഷ നടത്തും. കേരള സെറാമിക്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (കെമിക്കൽ) തസ്തികയിലേക്കു ഓണ്‍ലൈൻ പരീക്ഷ നടത്തുന്നതിനും യോഗം തീരുമാനിച്ചു.
പിഎസ്സിയിൽ ഒഴിവുകൾ സ്വീകരിക്കുന്ന നിലവിലെ രീതി തുടരും
12:43 AM Jun 15, 2021 | Deepika.com