അ​ല്മാ​യ നേ​താ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ല്‍​കി

01:11 AM Jun 14, 2021 | Deepika.com
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യി​​​ലെ അ​​​ല്മാ​​​യ നേ​​​താ​​​ക്ക​​​ള്‍ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു നി​​​വേ​​​ദ​​​നം ന​​​ല്‍​കി. ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹം നേ​​​രി​​​ടു​​​ന്ന വി​​​വി​​​ധ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും പി​​​ന്നാക്കാ​​​വ​​​സ്ഥ​​​യും പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ര്‍​ക്കാ​​​ര്‍ നി​​​ശ്ച​​​യി​​​ച്ച ജ​​​സ്റ്റീ​​സ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​കു​​​ന്ന​​​തി​​​നും സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്ക​​​ണം, സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പി​​​ന്‍റെ ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളും സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പു​​​ക​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ണ്ടാ​​​യ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി അ​​​ടി​​​യ​​​ന്ത​​​ര പ്രാ​​​ധാ​​​ന്യ​​​ത്തോ​​​ടെ ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണം, ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ സ്ഥാ​​​നം റൊ​​​ട്ടേ​​​ഷ​​​ന്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ തു​​​ല്യ​​​നീ​​​തി ല​​​ഭ്യ​​​മാ​​​ക്കും വി​​​ധം ന​​​ല്‍​ക​​​ണം തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചാ​​​ണു നി​​​വേ​​​ദ​​​നം ന​​​ല്‍​കി​​​യ​​​ത്.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ്, കു​​​ടും​​​ബ കൂ​​​ട്ടാ​​​യ്മ, മാ​​​തൃ​​​വേ​​​ദി, പി​​​തൃ​​​വേ​​​ദി, സീ​​​റോ മ​​​ല​​​ബാ​​​ര്‍ യൂ​​​ത്ത് മൂ​​​വ്‌​​​മെ​​​ന്‍റ്-​​​കെ​​​സി​​​വൈ​​​എം, സി​​​എ​​​ല്‍​സി, അ​​​ല്മാ​​​യ ഫോ​​​റം, സെ​​​ന്‍റ് വി​​​ന്‍​സന്‍റ് ഡി ​​​പോ​​​ള്‍ സൊ​​​സൈ​​​റ്റി, കെ​​​എ​​​ല്‍​എം എ​​​ന്നീ അ​​​ല്മാ​​​യ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ഏ​​​കോ​​​പ​​​ന സ​​​മി​​​തി. നി​​​വേ​​​ദ​​​ന​​​ത്തി​​​ലെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന് നേ​​​താ​​​ക്ക​​​ളാ​​​യ അ​​​ഡ്വ. ബി​​​ജു പ​​​റ​​​യന്നിലം, ഡോ. ​​​ഡെ​​​യ്‌​​​സ​​​ന്‍ പാ​​​ണേ​​​ങ്ങാ​​​ട​​​ന്‍, ജു​​​ബി​​​ന്‍ കോ​​​ടി​​​യാം​​​കു​​​ന്നേ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.