ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പുതുവഴിയുമായി ടാലന്റ് സ്പെയര്‍
12:40 AM Jun 14, 2021 | Deepika.com
കൊച്ചി: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പുതിയ ഡിജിറ്റല്‍ ഫോര്‍മുലയുമായി ടാലന്റ് സ്പെയര്‍ ഇ ലേണിംഗ് പ്ലാറ്റ് ഫോം. 30,000 ചോദ്യോത്തരങ്ങള്‍, ആയിരക്കണക്കിന് പഠന വീഡോയോകള്‍, പ്രോബ്ലം സോല്യൂഷന്‍സ് തുടങ്ങി വിപുലമായ ഡേറ്റ ബാങ്കുള്ള ടാലന്റ് സ്പെയറില്‍ ലോകമൊട്ടാകെയുള്ള വിദഗ്ധരുടെ സേവനവും ലഭ്യമാണ്. ഓണ്‍ലൈന്‍, ഓഫ് ലൈന്‍ പഠനങ്ങള്‍ സംയോജിപ്പിച്ചുള്ള പഠനരീതിക്ക് ഉതകുന്നതാണ് ഇതിന്റെ പഠനരീതി. 9 മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇതു പ്രയോജനപ്പെടുത്താനാവുക.