തിരുവനന്തപുരം: ഐഎസ് ബന്ധത്തെത്തുടർന്ന് അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്ന നാലു മലയാളി യുവതികളെ തിരികെ കൊണ്ടുവരേണ്ടെന്ന കേന്ദ്രസർക്കാർ നിലപാട് ഞെട്ടിക്കുന്നതാണെന്നു യുവതികളിലൊരാളായ നിമിഷയുടെ അമ്മ ബിന്ദു.
അഫ്ഗാനിസ്ഥാൻ സർക്കാർ പെണ്‍കുട്ടികളെ മടക്കികൊണ്ടുപോകാൻ അനുവാദം നൽകിയിട്ടും ഇന്ത്യൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അമേരിക്കൻ സേന ഉടനെ അഫ്ഗാനിസ്ഥാൻ വിടുമെന്നതിനാൽ മകളുടെ ജീവൻ അപകടത്തിലാണ്. യുവതികളോടൊപ്പം ജയിലിൽ കഴിയുന്ന അവരുടെ ചെറിയ കുട്ടികൾ എന്തു പാപം ചെയ്തെന്നും അവർക്കുപോലും രാജ്യത്തേക്കു വരാൻ അനുവാദം കൊടുക്കാത്തത് എന്തുകൊണ്ടാണെന്നും ബിന്ദു ചോദിച്ചു. എന്നാൽ, യുവതികളെ തിരികെ കൊണ്ടുവരില്ലെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
കേന്ദ്ര നിലപാട് ഞെട്ടിക്കുന്നതെന്ന് നിമിഷയുടെ അമ്മ
01:42 AM Jun 13, 2021 | Deepika.com