സംസ്ഥാനങ്ങളുടെ ശ്രമം വിജയിച്ചെന്നു ധനമന്ത്രി
12:59 AM Jun 13, 2021 | Deepika.com
തിരുവനന്തപുരം: കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകൾക്കും മെഡിക്കൽ സാമഗ്രികൾക്കും കേന്ദ്രം നികുതി കുറച്ചതു സംസ്ഥാനങ്ങളുടെ പരിശ്രമങ്ങളുടെ വിജയമാണെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ. അതേസമയം ആർടിപിസിആർ കിറ്റിന്റെ നികുതി കുറച്ചിട്ടില്ല. മാസ്ക്, സാനിറ്റൈസർ എന്നിവയുടെ നികുതി ഒഴിവാക്കുന്നതും പരിഗണിച്ചില്ല. സ്വകാര്യ ആശുപത്രികൾക്കുള്ള കോവിഡ് വാക്സിന്റെ നികുതി കുറയ്ക്കണമെന്നു കേരളം ആവശ്യപ്പെട്ടിരുന്നു.