വ​ച​ന​സ​ര്‍​ഗ​ പ്ര​തി​ഭാ പു​ര​സ്‌​കാ​രം: എ​ന്‍​ട്രി​ക​ള്‍ ക്ഷ​ണി​ച്ചു

12:59 AM Jun 13, 2021 | Deepika.com
കൊ​​​ച്ചി: ബൈ​​​ബി​​​ള്‍ മേ​​​ഖ​​​ല​​​യി​​​ലെ ക്രി​​​യാ​​​ത്മ​​​ക​ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​നു കേ​​​ര​​​ള​ കാ​​​ത്ത​​​ലി​​​ക് ബൈ​​​ബി​​​ള്‍ സൊ​​​സൈ​​​റ്റി ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍​ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ലി​​​ന്‍റെ ബ​​​ഹു​​​മാ​​​നാ​​​ര്‍​ഥം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ വ​​​ച​​​ന​​​സ​​​ര്‍​ഗ​ പ്ര​​​തി​​​ഭാ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് (2021) എ​​​ന്‍​ട്രി​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു. 25,000 രൂ​​​പയും പ്ര​​​ശം​​​സാ​ ഫ​​​ല​​​ക​​​വു​​​മാ​​​ണു പു​​​ര​​​സ്‌​​​കാ​​​രം.

ബൈ​​​ബി​​​ള്‍ വി​​​ജ്ഞാ​​​നീ​​​യ​​​ത്തി​​​ല്‍ മ​​​ല​​​യാ​​​ള​​​ത്തി​​​ല്‍ പു​​​സ്ത​​​ക​​​രൂ​​​പ​​​ത്തി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ര​​​ച​​​ന​​​ക​​​ളാ​​ണു പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​നു പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. ബൈ​​​ബി​​​ള്‍ പ​​​ഠ​​​ന​​​മേ​​​ഖ​​​ല​​​യി​​​ല്‍ വ്യ​​​ക്തി​​​യോ സം​​​രം​​​ഭ​​​മോ പ്ര​​​സ്ഥാ​​​ന​​​മോ 2016 മു​​​ത​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഗ്ര​​​ന്ഥ​​​ങ്ങ​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കാം. പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ മൂ​​​ന്നു കോ​​​പ്പി​​​ക​​​ള്‍ വീ​​​തം സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം. വി​​​ശു​​​ദ്ധ​​​ഗ്ര​​​ന്ഥ​​​ത്തോ​​​ടു പു​​​ല​​​ര്‍​ത്തു​​​ന്ന നീ​​​തി, സൃ​​​ഷ്ടി​​​യു​​​ടെ മൗ​​​ലി​​​ക​​​ത, ക്രി​​​യാ​​​ത്മ​​​ക​​​ത എ​​​ന്നി​​​വ​​​യാ​​​യി​​​രി​​​ക്കും അ​​​വാ​​​ര്‍​ഡി​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍. ജാ​​​തി​​​മ​​​ത​ ഭേ​​​ദ​​​മ​​​ന്യേ ആ​​​ര്‍​ക്കും എ​​​ന്‍​ട്രി​​​ക​​​ള്‍ ന​​​ല്‍​കാം. എ​​ൻ​​ട്രി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി സെ​​​പ്റ്റം​​​ബ​​​ര്‍ 30. ഫോ​​​ണ്‍: 0484 2805897. www.ke ralabiblesocite y.com.