തിരുവനന്തപുരം: ഒക്ടോബർ രണ്ടിനകം സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ മുഴുവൻ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് വർഷത്തിനകം വില്ലേജ് ഓഫീസുകൾ പൂർണമായും സ്മാർട്ടാക്കും. സംസ്ഥാനത്തെ വില്ലേജ് ഓഫീസർമാരുമായി വീഡിയോ കോണ്‍ഫറൻസ് വഴി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 1666 വില്ലേജ് ഓഫീസുകളിൽ 126 എണ്ണം സ്മാർട്ടായി. 342 ഓഫീസുകൾ സ്മാർട്ടാക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ബാക്കിയുള്ളവ ഉടൻ പൂർത്തീകരിക്കും.
ജനങ്ങളോടുള്ള പെരുമാറ്റത്തിൽ അവരെ സേവിക്കുന്നവരാണെന്ന ബോധത്തോടെസമീപിക്കണം.ഫയലുകൾ മരിച്ച രേഖകൾ ആകരുത്. തുടിക്കുന്ന ജീവിതങ്ങൾ ആവണം. രണ്ടു വർഷംകൊണ്ട് 1666 വില്ലേജ് ഓഫീസുകളിലും നൂതന സാങ്കേതിക വിദ്യയായ കോർസ് (കണ്ടിന്യൂയിംഗ് ഓപ്പറേറ്റിംഗ് റഫറൽ സിസ്റ്റം) അധിഷ്ഠിതമായി ഇന്റഗ്രേറ്റഡ് ഭൂരേഖാ പോർട്ടൽ ലഭ്യമാക്കും.
റവന്യു, സർവേ, രജിസ്ട്രേഷൻ എന്നീ വകുപ്പുകളിലായി നൽകുന്ന സേവനങ്ങൾ ഇതോടെ ഒറ്റ പോർട്ടലിൽ ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വില്ലേജ് ഓഫീസ് പൂർണമായും ഓണ്‍ലൈനിലേക്ക്
01:46 AM Jun 12, 2021 | Deepika.com