കോട്ടയം: കോവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ കുടുംബശ്രീക്കാരെ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് എന്ന പദ്ധതിയിൽ പിരിവ് നൽകണമെന്ന ബാധ്യതയിൽ നിന്ന് ഒഴിവാക്കണമെന്ന് കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്.
ഒരു കുടുംബശ്രീ യൂണിറ്റ് കുറഞ്ഞത് ആയിരം രൂപയെങ്കിലും ഈ ഫണ്ടിലേക്ക് പിരിവ് നൽകണമെന്നാണ് കേരള സർക്കാരിൻറെ ഉത്തരവ്. കുടുംബശ്രീകളെ സാന്പത്തികമായി ഏതെങ്കിലും രീതിയിൽ സഹായിക്കാൻ നടപടി സ്വീകരിക്കുന്നതിന് പകരം അവർക്ക് ഇങ്ങനെ ഒരു കഷ്ടപ്പാട് ഉണ്ടാക്കി കൊടുക്കുന്നത് ഒരുകാരണവശാലും നിതീകരിക്കാൻ പറ്റില്ലെന്ന് തോമസ് പറഞ്ഞു.
കുടുംബശ്രീ യൂണിറ്റുകളെ സർക്കാർ ഉപദ്രവിക്കരുത്: പി.സി. തോമസ്
01:17 AM Jun 12, 2021 | Deepika.com