പട്ടയഭൂമിയില്നിന്നു വെട്ടിയ ഈട്ടിത്തടി കണ്ടുകെട്ടുന്നതു തടയില്ലെന്നു കോടതി
01:17 AM Jun 12, 2021 | Deepika.com
കൊച്ചി: കാസര്‍ഗോഡ് നെട്ടണിഗെ വില്ലേജിലെ പട്ടയഭൂമിയില്നിന്നു വെട്ടിയെടുത്ത ഈട്ടിത്തടി വനംവകുപ്പ് കണ്ടുകെട്ടുന്നതു തടയണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. വെട്ടിയ ഈട്ടിത്തടികള്‍ തങ്ങള്‍ക്കു ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പട്ടയമുടമകളായ ലിസമ്മ വര്‍ഗീസ്, ദേവകി, മഹാലിംഗ ഭട്ട് എന്നിവര്‍ നല്കിയ ഹര്‍ജികളിലെ ഇടക്കാല ആവശ്യമാണ് ജസ്റ്റീസ് പി. ഗോപിനാഥ് നിഷേധിച്ചത്.