തിരുവനന്തപുരം: വയനാട് വനംകൊള്ളയിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. വനംകൊള്ളക്കാരുമായി മുഖ്യമന്ത്രിക്കും വനം, റവന്യു മന്ത്രിമാർക്കുമുള്ള ബന്ധം അന്വേഷിക്കണം. കേരളം കണ്ട ഏറ്റവും വലിയ വനംകൊള്ളയാണ് ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് നടന്നത്. ഇതുസംബന്ധിച്ച പൂർണവിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വനംകൊള്ള: ജുഡീഷൽ അന്വേഷണം വേണമെന്നു ചെന്നിത്തല
01:17 AM Jun 12, 2021 | Deepika.com