കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ ട്രിനിറ്റാ ഫിലിം ഫെസ്റ്റിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ ഫിലിം, ഷോര്‍ട്ട് ഡോക്യുമെന്ററി, സംവിധായകന് എന്നീ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡ്. മത്സരയോഗ്യമായ ചിത്രങ്ങള്‍ കെസിബിസിയുടെ ഐക്കണ്‍ മീഡിയ ഓണ്‍ലൈനിലൂടെ സംപ്രേഷണം ചെയ്യും.
മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന് പ്രത്യേക പുരസ്കാരം നല്‍കും. ജൂറി ചെയര്മാന് കെ.ജി. ജോര്‍ജും ജൂറി കണ്‍വീനര്‍ ജോണ്‍ പോളുമാണ്. എന്‍ട്രികള്‍ ജൂലൈ 25 മുന്‍പ് കെസിബിസി മീഡിയ കമ്മീഷന്, പിഒസി, പാലാരിവട്ടം, കൊച്ചി എന്ന വിലാസത്തിലോ,kcbc shortfilm @gmail.com ലേക്കോ അയയ്ക്കണം.വിവരങ്ങള്‍ക്ക് 828105456.
ഫിലിം ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു
01:17 AM Jun 12, 2021 | Deepika.com