തിരുവനന്തപുരം: കേശവദേവ് ട്രസ്റ്റ് ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം പ്രശസ്ത പത്രപ്രവർത്തകൻ തോമസ് ജേക്കബിന്. ഡോ.ജോർജ് ഓണക്കൂർ അധ്യക്ഷനും, സീതാലക്ഷ്മി ദേവ്, വിജയകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ അവാർഡ് നിർണയസമിതിയാണ് തോമസ് ജേക്കബിനെ അവാർഡിനു തെരഞ്ഞെടുത്തത്.
ആരോഗ്യ വിദ്യാഭ്യാസം നൽകുന്നവർക്കായി കേശവദേവ് ട്രസ്റ്റ് നൽകുന്ന ഡയബ്സ്ക്രീൻ കേരള കേശവദേവ് പുരസ്കാരം മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈദ്യശാസ്ത്ര ഗവേഷകൻ പത്മശ്രീ ഡോ. ശശാങ്ക് ആർ. ജോഷിക്കാണ്.
50,000 രൂപയും പ്രശസ്തി പത്രവും ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.
കേശവദേവ് പുരസ്കാരങ്ങൾ തോമസ് ജേക്കബിനും ഡോ. ശശാങ്ക് ആർ. ജോഷിക്കും
01:17 AM Jun 12, 2021 | Deepika.com