കൊച്ചി: വന്‍തോതില്‍ ഹെപ്പറ്റൈറ്റിസ് ബി വാക്സിന് വാങ്ങിക്കൂട്ടി സര്‍ക്കാരിന് 1.49 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസില്‍ വിജിലന്‍സ് കോടതി ശിക്ഷിച്ച മുന്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ഡോ. വി.കെ. രാജന്, തിരുവനന്തപുരം മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷൈലജ എന്നിവരുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി.
ഒന്നും രണ്ടും പ്രതികളായ ഡോ. രാജനും ഡോ. ഷൈലജയും നല്കിയ അപ്പീല്‍ പരിഗണിച്ചാണു ജസ്റ്റീസ് ആര്. നാരായണ പിഷാരടിയുടെ തീരുമാനം. 2017 ല്‍ ഇവര്‍ക്ക് അഞ്ചു വര്‍ഷം കഠിനതടവും 52 ലക്ഷം രൂപ പിഴയുമാണു വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചിരുന്നത്.
വാക്സിന് വാങ്ങിക്കൂട്ടിയതിനു ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരെ വെറുതേവിട്ടു
01:17 AM Jun 12, 2021 | Deepika.com