വീ​​​ഴ്ച സ​​​മ്മ​​​തി​​​ച്ച് പോ​​​ലീ​​​സ്; വ​​​കു​​​പ്പു​​ത​​​ല അ​​​ന്വേ​​​ഷ​​​ണം

01:17 AM Jun 12, 2021 | Deepika.com
കൊ​​​ച്ചി: ഫ്ളാ​​​റ്റി​​​ല്‍ യു​​​വ​​​തി​​​യെ പൂ​​​ട്ടി​​​യി​​​ട്ട് ദി​​​വ​​​സ​​​ങ്ങ​​​ളോ​​​ളം പീ​​​ഡി​​​പ്പി​​ച്ച കേ​​​സി​​​ലെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ വീ​​​ഴ്ച സ​​​മ്മ​​​തി​​​ച്ച് പോ​​​ലീ​​​സ്. പ​​​രാ​​​തി ല​​​ഭി​​​ച്ച​​​പ്പോ​​​ള്‍ത​​​ന്നെ എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത് പ്ര​​​തി​​​യെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യെ​​ങ്കി​​ലും മാ​​​ധ്യ​​​മ വാ​​​ര്‍​ത്ത​​​ക​​​ളെ തു​​​ട​​​ര്‍​ന്നാ​​​ണ് കേ​​​സി​​​ന്‍റെ ഗൗ​​​ര​​​വം മ​​​ന​​​സി​​​ലാ​​ക്കി​​യ​​​തെ​​​ന്നു കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ സി.​​​എ​​​ച്ച്. നാ​​​ഗ​​​രാ​​​ജു പ​​​റ​​​ഞ്ഞു.

അ​​​റ​​​സ്റ്റി​​​നാ​​​യി ഇ​​​പ്പോ​​​ള്‍ ന​​​ട​​​ത്തി​​​യ രീ​​തി​​യി​​ലു​​ള്ള പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ള്‍ തു​​​ട​​​ക്ക​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്ന​​​ത് സ​​​മ്മ​​​തി​​​ക്കു​​​ന്നു. പ​​​ക്ഷേ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും ചെ​​​യ്തി​​​രു​​​ന്നു. പ്ര​​​തി ജാ​​​മ്യം നേ​​​ടി​​​യ​​​പ്പോ​​​ള്‍ അ​​​തി​​​നെ റ​​​ദ്ദ് ചെ​​​യ്യി​​​ക്കാ​​​നാ​​​യി. വി​​​ധി​​​ക്കെ​​​തി​​​രേ പ്ര​​​തി അ​​​പ്പീ​​​ല്‍ പോ​​​വു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. ഇ​​​ത്ര​​​യും ഗു​​​രു​​​ത​​​ര​​​മാ​​​യ ഒ​​​രു കേ​​​സ് മേ​​​ല്‍​ത​​​ല​​​ത്തി​​​ല്‍ അ​​​റി​​​യി​​​ക്കാ​​​ത്ത​​​ത് വീ​​​ഴ്ച​​​യാ​​​ണ്. ഇ​​​തേ​​​ക്കു​​​റി​​​ച്ച് വ​​​കു​​​പ്പു​​ത​​​ല അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യ​​​താ​​​യും എ​​​സി​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ണ​​​ര്‍ പ​​​റ​​​ഞ്ഞു.