ആര്‍ടിപിസിആര്‍ ടെസ്റ്റിന് 500 രൂപ ആക്കിയതിനെതിരായ ഹര്‍ജി മാറ്റി
01:17 AM Jun 12, 2021 | Deepika.com
കൊച്ചി: കോവിഡ് സ്ഥിരീകരിക്കാനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 500 രൂപയാക്കി കുറച്ചതിനെതിരെ തിരുവനന്തപുരം ദേവി സ്കാന്‍സ് ഉള്‍പ്പെടെയുള്ള സ്വകാര്യ ലാബുടമകള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി 15നു പരിഗണിക്കാനായി മാറ്റി. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോവിഡ് ടെസ്റ്റ് നിരക്ക് നിശ്ചയിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്ച്ചിനെയാണു (ഐസിഎംആര്‍) ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന് വിശദീകരിച്ചു.