കൊച്ചി: കോവിഡ് വാക്സിനേഷനുവേണ്ടി രജിസ്റ്റര്‍ ചെയ്യാന്‍ ഒടിപി ലഭിക്കുമെങ്കിലും വാക്സിന് എടുക്കേണ്ട സെന്ററും സമയവും വ്യക്തമാക്കുന്ന സ്ലോട്ട് ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് നയത്തിനെതിരേയുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് സിയാദ് റഹ്മാന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം വാക്കാല്‍ പറഞ്ഞത്.
ഹര്‍ജി പരിഗണിക്കവെ വീടുകളില്‍നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുന്നവരെ കോവിഡ് മുന്നണിപ്പോരാളികളായി അംഗീകരിച്ച് വാക്സിന് മുന്‍ഗണനാ ലിസ്റ്റില്‍ ഇവരെ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാനും ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്കി.
മേയ് 19ലെ സര്‍ക്കാര്‍ ഉത്തരവിനുശേഷം മുന്‍ഗണനാ ലിസ്റ്റ് പുനർനിര്‍ണയിച്ചിട്ടുണ്ടെങ്കില്‍ ഹാജരാക്കാനും സര്‍ക്കാര്‍ അഭിഭാഷകനു നിര്‍ദേശം നല്കി. തുടര്‍ന്ന് ഹര്‍ജി ഇന്നു പരിഗണിക്കാനായി മാറ്റി.
വാക്സിനേഷൻ: സ്ലോട്ട് ലഭിക്കാന്‍ ബുദ്ധിമുട്ടെന്ന് ഹൈക്കോടതി
01:38 AM Jun 11, 2021 | Deepika.com