കോഴിക്കോട്: വിവാദമായ മുട്ടില്‍ മരംമുറി കേസില്‍ എന്‍ഫോഴ്സ്മെന്റ് വിശദാംശങ്ങള്‍ തേടി. വനംവകുപ്പിനോടാണ് കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടിയത്. എഫ്ഐആര്‍, മഹസര്‍ പരാതി എന്നിവയുടെ പകര്‍പ്പും വിശദാംശങ്ങളുമാണ് ആവശ്യപ്പെട്ടത്.
കള്ളപ്പണ നിരോധന നിയമപ്രകാരം കേസ് എടുക്കാനുള്ള സാധ്യത പരിശോധിക്കും. വയനാട്ടിലെ വിവാദ മരവ്യവസായ ഏജന്‍സിയുടെ ഓഡിറ്റ് വിവരങ്ങളും ഇഡി പരിശോധിക്കും. ഈ മാസം മൂന്നിനാണ് വനംവകുപ്പിനോടു വിശദാംശങ്ങള്‍ തേടിയത്. പ്രാഥമിക വിവരങ്ങള്‍ ഇതിനകം ശേഖരിച്ചിട്ടുണ്ട്. ആരോപണവിധേയരായ വനം -റവന്യു ഉദ്യോഗസ്ഥരുടെ മുന്‍കാല സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. റവന്യു ഉദ്യോഗസ്ഥരുടെ പരാതിയില്‍ പോലീസും വനംവകുപ്പ് സ്വന്തം നിലയിലും മരംമുറിക്കടത്ത് അന്വേഷിക്കുന്നുണ്ട്.
മുട്ടില്‍ മരംമുറി കേസില്‍ ഇഡി വിശദാംശങ്ങള്‍ തേടി
01:03 AM Jun 11, 2021 | Deepika.com