കാസര്‍ഗോഡ്: കെ. സുരേന്ദ്രനെതിരായ കേസില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. ഇന്നലെ രാവിലെ പെര്‍ളയിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിജെപി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയിരുന്നതായും അതിനുമുമ്പ് തന്നെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയിരുന്നതായും സുന്ദര ബദിയഡുക്ക പോലീസില്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പരാതിക്കാരനായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.വി. രമേശനില്നിന്നു നേരത്തേ ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു.
സുന്ദരയില്നിന്നു ക്രൈംബ്രാഞ്ച് മൊഴിയെടുത്തു
01:03 AM Jun 11, 2021 | Deepika.com