കാട്ടുപന്നി: കേരളം വീണ്ടും കേന്ദ്രത്തെ സമീപിക്കും
01:03 AM Jun 11, 2021 | Deepika.com
തിരുവനന്തപുരം: കർഷകർക്കു വ്യാപക നാശനഷ്ടമുണ്ടാക്കുന്ന കാട്ടുപന്നിയെ വെർമിൻ(ശല്യവിഭാഗം) ആയി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ശല്യക്കാരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു നേരത്തെയും കേന്ദ്രത്തെ സമീപിച്ചിരുന്നതായും ലിന്റോ ജോണിന്റെ സബ്മിഷനു മറുപടി പറയവേ മന്ത്രി പറഞ്ഞു.