കോട്ടയം: ബ്ലാക്ക് ഫംഗസ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. പത്തനംതിട്ട തട്ട കോട്ടവിളയിൽ അലക്സാണ്ടറിന്റെ ഭാര്യ റാണി അലക്സാണ്ടറാണ്(59) ആണ് മരിച്ചത്. ഇവർ മുന്പ് ന്യൂഡൽഹിയിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. മേയ് രണ്ടാവാരം കോവിഡ് വിമുക്തയായെങ്കിലും പിന്നീട് കണ്ണു വേദന അനുഭവപ്പെട്ടു.
കുറവുണ്ടാകാതിരുന്നതിനെ ത്തുടർന്ന് 21 ന് നാട്ടിലെത്തിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലെ നേത്രരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 28 ന് ആരോഗ്യനില മോശമായതിനെ തുടർന്നു പകർച്ചവ്യാധി വിഭാഗത്തിലേക്കു മാറ്റിയെങ്കിലും 29ന് പുലർച്ചെ മരിച്ചു. മൃതദേഹം മോർച്ചറിയിൽ. സംസ്കാരം പോർച്ചുഗലിൽനിന്ന് ഭർത്താവ് അലക്സാണ്ടർ എത്തിയ ശേഷം. മക്കൾ: എയ്ഞ്ചല അലക്സാണ്ടർ, ജോർജി അലക്സാണ്ടർ.
ബ്ലാക്ക് ഫംഗസ് ബാധിച്ച് വീട്ടമ്മ മരിച്ചു
01:19 AM May 31, 2021 | Deepika.com