കട്ടപ്പന (ഉപ്പുതറ): ആനവിലാസത്തു നിന്ന് ഏലത്തട്ടയുമായി മേരികുളത്തിനു വരുന്ന വഴി പിക്കപ് വാൻ ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. മേരികുളം കാട്ടേടത്ത് കെ.ജെ. ജോസഫ് (ഐ.സി ഷാജി - 47) ആണ് മരിച്ചത്.
പുല്ലുമേടിനും ആനവിലാസത്തിനുമിടയിൽ ചപ്പാത്തിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികളും സമീപവാസികളും ചേർന്നു കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം നിയന്ത്രണം വിട്ട് റോഡിന് സമീപത്തേക്ക് നീങ്ങുകയും ചെയ്തു. വര്‍ഷങ്ങളോളം സ്വകാര്യ ബസില്‍ ഡ്രൈവറായിരുന്നു. അടുത്തയിടയിലാണ് സ്വന്തമായി പിക് അപ് വാന്‍ വാങ്ങിയത്. സംസ്കാരം പിന്നീട്. ഭാര്യ പ്രീത പഴയരിക്കണ്ടം രാമച്ചനാട്ട് കുടുംബാംഗം. മകൻ: ഡോണ്‍.
പിക്അപ് വാൻ ഓടിക്കുന്നതിനിടെ ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു
01:18 AM May 31, 2021 | Deepika.com