കൊച്ചി: നാല് ജില്ലകളിലെ ട്രിപ്പിള്‍ ലോക് ഡൗണ്‍ അനിശ്ചിതകാലത്തേക്കു തുടരില്ലെന്നും എത്രയും വേഗം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്.
കോവിഡ് പ്രതിരോധത്തിന്റെ പ്രധാന മാര്‍ഗമാണ് ലോക് ഡൗണ്‍ എന്നും അദ്ദേഹം പറഞ്ഞു. ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച വാണിജ്യ, വ്യവസായ മേഖലയിലെ പ്രതിനിധികളും സംസ്ഥാന ചീഫ് സെക്രട്ടറിയുമായുള്ള സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വാക്സിനേഷനില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ ക്വോട്ട വര്‍ധിപ്പിക്കാവുന്നതാണ്. വാക്സിന് ലഭിച്ചാല്‍ വിതരണം സുഗമമായി നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ട്രിപ്പിള്‍ ലോക്ഡൗണ്‍ അനിശ്ചിതമായി തുടരില്ല: ചീഫ് സെക്രട്ടറി
02:14 AM May 19, 2021 | Deepika.com