ജസ്റ്റീസ് എ. ഹരിപ്രസാദ് വിരമിച്ചു
01:09 AM May 19, 2021 | Deepika.com
കൊച്ചി: കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ. ഹരിപ്രസാദ് സര്‍വീസില്‍നിന്നു വിരമിച്ചു. പട്ടാമ്പി സ്വദേശിയായ എ. ഹരിപ്രസാദ് 2013 ജനുവരി 28 നാണ് ഹൈക്കോടതി ജഡ്ജിയായത്. 1983 ല്‍ അഭിഭാഷകനായി എൻറോള്‍ ചെയ്ത അദ്ദേഹം 1995ല്‍ പാലക്കാട് അഡീ. ജില്ലാ ജഡ്ജിയായി ജുഡീഷല്‍ സര്‍വീസില്‍ പ്രവേശിച്ചു.