ടി. ​പ​ത്മ​നാ​ഭ​ന് അ​ബു​ദാ​ബി-ശ​ക്തി അ​വാ​ർ​ഡ്

01:09 AM May 19, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ബു​​​ദാ​​​ബി ശ​​​ക്തി തി​​​യേ​​​റ്റേ​​​ഴ്സി​​​ന്‍റെ ശ​​​ക്തി ടി.​​​കെ. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ സാം​​​സ്കാ​​​രി​​​ക പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ ടി. ​​​പ​​​ത്മ​​​നാ​​​ഭ​​​ൻ അ​​​ർ​​​ഹ​​​നാ​​​യി. 50,000 രൂ​​​പ​​​യും ശി​​​ല്പ​​​വും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം.

വി​​​ജ്ഞാ​​​ന സാ​​​ഹി​​​ത്യ​​​ത്തി​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം ഡോ. ​​​അ​​​നി​​​ൽ വ​​​ള്ള​​​ത്തോ​​​ളി​​​നും(​​​എ​​​ഴു​​​ത്ത​​​ച്ഛ​​​ൻ എ​​​ന്ന പാ​​​ഠ​​​പു​​​സ്ത​​​കം) ക​​​ഥ​​​യ്ക്ക് ജോ​​​ണ്‍ സാ​​​മു​​​വ​​​ലി​​​നും (യ​​​ഥാ​​​സ്തു) നോ​​​വ​​​ലി​​​ന് എ​​​ൽ.​​​ഗോ​​​പീ​​​കൃ​​​ഷ്ണ​​​നും (ഞാ​​​ൻ എ​​​ന്‍റെ ശ​​​ത്രു) ല​​​ഭി​​​ച്ചു.

ക​​​വി​​​താ പു​​​ര​​​സ്കാ​​​രം ഡോ. ​​​ദേ​​​ശ​​​മം​​​ഗ​​​ലം രാ​​​മ​​​കൃ​​​ഷ്ണ​​​നും (എ​​​ന്നെ ക​​​ണ്ടു​​​മു​​​ട്ടാ​​​നെ​​​നി​​​ക്കാ​​​വു​​​മോ) ഇ. ​​​സ​​​ന്ധ്യ​​​യും(​​​അ​​​മ്മ​​​യു​​​ള്ള​​​തി​​​നാ​​​ൽ) പ​​​ങ്കി​​​ട്ടു. ബാ​​​ല​​​സാ​​​ഹി​​​ത്യ​​​ത്തി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡ് ക​​​ല​​​വൂ​​​ർ ര​​​വി​​​കു​​​മാ​​​റി​​​ന്‍റെ ചൈ​​​നീ​​​സ് ബോ​​​യി​​​ക്കാ​​​ണ്. നി​​​രൂ​​​പ​​​ണ​​​ത്തി​​​നു​​​ള്ള ശ​​​ക്തി താ​​​യാ​​​ട്ട് അ​​​വാ​​​ർ​​​ഡ് ഡോ. ​​​സ​​​ന്തോ​​​ഷ് പ​​​ള്ളി​​​ക്കാ​​​ട് (പു​​​രാ​​​വൃ​​​ത്ത​​​വും ക​​​വി​​​ത​​​യും) ടി. ​​​നാ​​​രാ​​​യ​​​ണ​​​ൻ (കൃ​​​തി​​​ക​​​ൾ മ​​​നു​​​ഷ്യ​​​ക​​​ഥാ​​​നു​​​ഗാ​​​യി​​​ക​​​ൾ) എ​​​ന്നി​​​വ​​​ർ പ​​​ങ്കി​​​ട്ടു. ഇ​​​ത​​​ര സാ​​​ഹി​​​ത്യ​​​ത്തി​​​നു​​​ള്ള ശ​​​ക്തി - എ​​​രു​​​മേ​​​ലി അ​​​വാ​​​ർ​​​ഡ് ഭാ​​​സു​​​രാ​​​ദേ​​​വി (പി.​​​കെ. കു​​​ഞ്ഞ​​​ച്ച​​​ന്‍റെ ഭാ​​​സു​​​ര ഓ​​​ർ​​​മ​​​ക​​​ൾ), ഡോ. ​​​ഗീ​​​നാ​​​കു​​​മാ​​​രി (സു​​​ശീ​​​ല ഗോ​​​പാ​​​ല​​​ൻ ജീ​​​വി​​​ത​​​ക​​​ഥ) എ​​​ന്നി​​​വ​​​ർ പ​​​ങ്കി​​​ട്ടു. നാ​​​ട​​​ക​​​ത്തി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡ് ടി. ​​​പ​​​വി​​​ത്ര​​​ൻ (പ്രാ​​​പ്പി​​​ടി​​​യ​​​ൻ) ചേ​​​ര​​​മം​​​ഗ​​​ലം ചാ​​​മു​​​ണ്ണി (ജീ​​​വി​​​ത​​​ത്തി​​​ൻ​​​റെ ഏ​​​ടു​​​ക​​​ൾ) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ്. 25,000 രൂ​​​പ​​​യും ശി​​​ല്പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​ണ് ഈ ​​​അ​​​വാ​​​ർ​​​ഡു​​​ക​​​ൾ. അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട ര​​​ണ്ടു​​​പേ​​​രു​​​ള്ള ഇ​​​ന​​​ങ്ങ​​​ളി​​​ൽ തു​​​ക തു​​​ല്യ​​​മാ​​​യി വീ​​​തി​​​ച്ചു ന​​​ൽ​​​കും.

പു​​​ര​​​സ്കാ​​​ര സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ, അം​​​ഗം എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ, ക​​​ണ്‍​വീ​​​ന​​​ർ എ.​​​കെ. മൂ​​​സ മാ​​​സ്റ്റ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​ബു​​​ദാ​​​ബി ശ​​​ക്തി തി​​​യേ​​​റ്റേ​​​ഴ്സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് അ​​​ബു​​​ദാ​​​ബി-​​​ശ​​​ക്തി അ​​​വാ​​​ർ​​​ഡു​​​ക​​​ൾ.