കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കേരളത്തില്‍ 20നു മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ നടത്തുന്നത് തടയാന്‍ ഹൈക്കോടതി ഇടപെടണമെന്നും ഈ വിഷയം സ്വമേധയാ ഹര്‍ജിയായി പരിഗണിക്കണമെന്നുമാവശ്യപ്പെട്ടു ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ദേവന് രാമചന്ദ്രന് എന്നിവര്‍ക്ക് അഭിഭാഷകന് കത്തു നല്കി. കൊച്ചി സ്വദേശി അഡ്വ. അനില്‍ തോമസാണ് കത്തു നല്‍കിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ നടത്തുന്നതില്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ടു ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന് ചീഫ് ജസ്റ്റീസ് എസ്. മണികുമാറിന് പരാതി സമര്‍പ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇത്തരം ഒത്തുചേരല്‍ നിയമപരമല്ലെന്നു പരാതിയില്‍ പറയുന്നു.
സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് കോവിഡ് പ്രോട്ടോകോള്‍ ലംഘനമാണെന്നും ലോക് ഡൗണ്‍, ട്രിപ്പിള്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചു നടത്താന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു തൃശൂരിലെ ചികിത്സാനീതി എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി ഡോ. കെ.ജെ. പ്രിന്‍സും ഹർജി നല്‍കിയിട്ടുണ്ട്. ഹര്‍ജി ഇന്നു പരിഗണിച്ചേക്കും.
സത്യപ്രതിജ്ഞ തടയാൻ ഹര്‍ജികൾ
01:07 AM May 19, 2021 | Deepika.com