തിരുവനന്തപുരം: ലോക്ഡൗണിൽ അതിഥിതൊഴിലാളികൾക്ക് കേരളത്തിൽ തുടരാൻ ആത്മവിശ്വാസം നൽകുന്ന ’ഹം സാഥ് ഹെ’ എന്ന ഹിന്ദി ടെലിഫിലിം പുറത്തിറക്കി ശ്രദ്ധനേടുകയാണ് പത്തനംതിട്ട ലേബർ ഓഫീസ്.
കലഞ്ഞൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ സജയൻ ഓമല്ലൂരാണ് ടെലിഫിലിമിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഈ കോവിഡ് പ്രതിസന്ധികാലത്തും അതിഥിതൊഴിലാളികൾക്കൊപ്പം സർക്കാരും ജനപ്രതിനിധികളും വിവിധ ഡിപ്പാർട്ട്മെന്റുകളും ഉണ്ടെന്നും ഈ ടെലിഫിലിമിലൂടെ ബോധവത്കരണം നടത്തുന്നു.
പത്തനംതിട്ട ലേബർ ഓഫീസ് പുറത്തിറക്കിയ’ഹം സാഥ് ഹെ’ ടെലിഫിലിം ശ്രദ്ധേയമാകുന്നു
01:07 AM May 19, 2021 | Deepika.com