തിരുവനന്തപുരം:കോവിഡ് 19 കാലത്ത് കേരളത്തില്‍ ഫസ്റ്റ് ബെല്‍ പ്രോഗ്രാമിലൂടെ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് സാങ്കേതിക സൗകര്യങ്ങള്‍ ഏർപ്പെടുത്തിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരളാ ഇന്‍ഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്‍ (കൈറ്റ്) എംബില്ല്യന്ത് സൗത്ത് ഏഷ്യ അവാർഡ് ലഭിച്ചു. ദക്ഷിണേഷ്യയിലെ മികച്ച ഐടി സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ എംപവർമെന്റ് ഫൗണ്ടേഷനും വേള്‍ഡ് സമ്മിറ്റ് അവാർഡും കൂടി ഏർപ്പെടുത്തിയതാണ് എംബില്ല്യന്‍ത്ത് അവാർഡ്.
അവാർഡിനുള്ള പ്രാഥമിക തെരഞ്ഞെടുപ്പിനുശേഷം ഫൈനലിസ്റ്റുകളുടെ പ്രസന്റേഷനില്‍ മാർച്ചിൽ കൈറ്റ് സിഇഒ കെ. അന്‍വർ സാദത്ത് പങ്കെടുത്തിരുന്നു. ഫസ്റ്റ് ബെല്ലിലെ സാങ്കേതിക മികവിന് ഫെബ്രുവരിയില്‍ കൈറ്റിന് ഡിജിറ്റല്‍ ടെക്നോളജി സഭാ അവാർഡും ലഭിച്ചിരുന്നു.
കൈറ്റിന് ’എംബില്ല്യന്ത് ’ സൗത്ത് ഏഷ്യ അവാർഡ്
01:07 AM May 19, 2021 | Deepika.com