ചുഴലിക്കാറ്റില്‍ തകർന്ന ടഗിലെ ഒന്‍പതു ജീവനക്കാരെ രക്ഷിച്ചു
12:22 AM May 18, 2021 | Deepika.com
കൊച്ചി: ചുഴലിക്കാറ്റില്‍ പാറക്കെട്ടിലിടിച്ചു തകർന്ന ടഗിൽ രണ്ടു ദിവസത്തോളം കടലിൽ കുടുങ്ങിയ ഒന്‍പത് ജീവനക്കാരെ (സീമെന്‍സ്) നാവികസേനയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി. കോസ്റ്റ് ഗാര്‍ഡ് ഇവരെ കണ്ടെത്തുമ്പോള്‍ ന്യൂ മംഗളൂരുവിനു സമീപം തീരക്കടലിനോട് ചേര്‍ന്ന് അപകടകരമായനിലയിലായിരുന്നു ടഗ്.