കൊച്ചി: സുപ്രീം കോടതി ഉത്തരവുപ്രകാരം മരടില്‍ പൊളിച്ചുമാറ്റിയ ജെയിന് കോറല്‍ കോവ് ഫ്ളാറ്റ് സമുച്ചയത്തിലെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാര തുകയില്‍ 7.62 കോടി രൂപ കൈമാറി.
നഷ്ടപരിഹാരം നല്‍കുന്നതിന് നിയമിച്ച ജസ്റ്റീസ് കെ. ബാലകൃഷ്ണന് നായര്‍ കമ്മിറ്റിയാണ് ഈ തുക ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു കൈമാറിയത്.കോറല്‍ കോവിന്റെ നിര്‍മാതാക്കളായ ജെയിന് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിനായി കമ്മീഷന് കൈമാറിയിരുന്നു. സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ഇന്നലെ കമ്മീഷന് ഈ തുക ഫ്ളാറ്റുടമകളുടെ അക്കൗണ്ടിലേക്കു നല്‍കിയത്.
മരട് ഫ്ളാറ്റ് ഉടമകള്‍ക്കുള്ള ഏഴരക്കോടി കൈമാറി
12:22 AM May 18, 2021 | Deepika.com