തിരുവനന്തപുരം: മൃതദേഹങ്ങൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കോവിഡ് പ്രോട്ടോകോളിൽ മാറ്റം വരുത്തി മാർഗനിർദേശം വൈകാതെ പുറത്തിറക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഇതു സംബന്ധിച്ച് ആരോഗ്യവിദഗ്ധരുമായി ആലോചിക്കും. സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ വേണ്ടത്ര ആദരവോടെയല്ലാതെ മൃതദേഹം സംസ്കരിക്കുന്നതു ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രോട്ടോകോളിൽ മാറ്റം വരുത്തുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയത്.
മൃതദേഹ സംസ്കാരം: പുതിയ മാർഗനിർദേശം പുറപ്പെടുവിക്കും
12:22 AM May 18, 2021 | Deepika.com