കൊച്ചി: ഊര്‍ജരംഗത്തെ രാജ്യത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഗ്രീന്‍കോ, മെഡിക്കല്‍ ഓക്സിജന്റെ ലഭ്യത വർധിപ്പിക്കുന്നതിനായി 1,000 വലിയ മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകൾ അടിയന്തരമായി ഇന്ത്യയിലെത്തിക്കും.
അഞ്ച് കാര്‍ഗോ വിമാനങ്ങളിലായി മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽനിന്നാണ് ഇവ കൊണ്ടുവരിക.
200 കോണ്‍സെന്‍ട്രേറ്ററുകളുമായി ആദ്യത്തെ വിമാനം കഴിഞ്ഞദിവസം ഹൈദരാബാദില്‍ എത്തി. മിനിട്ടില്‍ പത്ത് ലിറ്റര്‍ ഓക്സിജന്‍ ലഭ്യമാക്കാന്‍ ഇതുകൊണ്ടു സാധിക്കും.
അടുത്ത അഞ്ചു ദിവസത്തിനുള്ളില്‍ നാല് വിമാനങ്ങള്‍കൂടി എത്തുമെന്നു ഗ്രീന്‍കോ എംഡിയും സിഇഒയുമായ അനില്‍ ചാലമസെട്ടി പറഞ്ഞു.
1,000 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഗ്രീന്‍കോ എത്തിക്കും
12:22 AM May 18, 2021 | Deepika.com