തിരുവനന്തപുരം: കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണിയുടെ അധ്യക്ഷതയിൽ ചേർന്ന പാ ർട്ടി നിയമസഭാകക്ഷി യോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി ലീഡറായി റോഷി അഗസ്റ്റിനും ഡെപ്യൂട്ടി ലീഡറായി ഡോ. എൻ. ജയരാജും തെരഞ്ഞെടുക്കപ്പെട്ടു.
പാർട്ടി വിപ്പായി അഡ്വ. ജോബ് മൈക്കിളിനെയും പാർലമെന്ററി പാർട്ടി സെക്രട്ടറിയായി അഡ്വ. പ്രമോദ് നാരായണനെയും ട്രഷററായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനെയും തെരഞ്ഞെടുത്തു. തോമസ് ചാഴികാടൻ എംപി, സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. മന്ത്രിസഭയിൽ തങ്ങൾക്ക് അർഹതപ്പെട്ട പ്രാതിനിധ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു.
റോഷി അഗസ്റ്റിൻ കേരള കോൺ.-എം നിയമസഭാകക്ഷി നേതാവ്
08:06 AM May 17, 2021 | Deepika.com