തൊടുപുഴ: ലോക്ഡൗണും രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയും കാറ്റും മൂലം പലയിടത്തും വൈദ്യുതി തടസപ്പെട്ടതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ കുറവ്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ സംസ്ഥാനത്തെ ഉപയോഗം 48.3843 ദശലക്ഷം യൂണിറ്റായിരുന്നു. 2018-ലെ പ്രളയ സമയത്താണ് സമാനമായി വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായത്. വെള്ളിയാഴ്ച 53 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം.ലോക്ഡൗണ്‍ ഏർപ്പെടുത്തുന്നതിനു മുന്‍പ് ശരാശരി 78 ദശലക്ഷം യൂണിറ്റിനു മുകളിലായിരുന്നു വൈദ്യുതി ഉപയോഗം.
ഇടുക്കി അണക്കെട്ടിൽ 1.4 അടി വെള്ളം ഉയർന്നു
തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ഒരു ദിവസത്തിനുള്ളിൽ 1.4 അടി വെള്ളം ഉയർന്നു. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ ജലനിരപ്പ് 2334.94 അടിയാണ്. ശനിയാഴ്ച രാവിലെ ഏഴിന് ജലനിരപ്പ് 2333.52 അടിയായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പുയർന്നിട്ടുണ്ട്.129.60 അടിയാണ് നിലവിലെ ജലനിരപ്പ്. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് ഉയർന്നതോടെ തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് സെക്കൻഡിൽ 500-ൽ നിന്നു 900 ഘനയടിയാക്കി.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു
08:06 AM May 17, 2021 | Deepika.com