സംസ്ഥാനത്ത് ഇന്നലെ 29,704 പേർക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു;
01:17 AM May 17, 2021 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 29,704 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാന്പിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ശതമാനം. 84 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 34,296 പേർ രോഗമുക്തി നേടി. 89 മരണങ്ങൾകൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 6428 ആയി. 4,40,652 പേരാണ് ചികിത്സയിലുള്ളത്.