തിരുവനന്തപുരം: വ്യാജ ഇ മെയിൽ ഐഡി ഉപയോഗിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരിൽ പണപ്പിരിവു നടത്തുന്നതായി പരാതി. കെപിസിസി കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സാന്പത്തികമായി സഹായിക്കണമെന്ന മുല്ലപ്പള്ളിയുടെ പേരിലുള്ള വ്യാജ അഭ്യർഥന കെപിസിസി ജനറൽ സെക്രട്ടറിമാരുൾപ്പെടെയുള്ളവർക്കു ലഭിച്ചതോടെയാണ് തട്ടിപ്പ് ശ്രദ്ധയിൽ പെട്ടത്.
തന്റെ പേരിൽ വ്യാപകമായി പണപ്പിരിവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതിനെതിരേ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. അതേസമയം, മുല്ലപ്പള്ളി രാമചന്ദ്രനു കോവിഡ് ബാധിച്ചെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും പറഞ്ഞു സോഷ്യൽ മീഡിയ വഴി വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്.
വ്യാജ മെയിൽ ഐഡി ഉപയോഗിച്ച് കെപിസിസി പ്രസിഡന്റിന്റെ പേരിൽ പണപ്പിരിവെന്നു പരാതി
12:42 AM May 17, 2021 | Deepika.com