തിരുവനന്തപുരം: ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ 2021-22 വർഷത്തെ ജെഡിസി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രസിദ്ധപ്പെടുത്തിയ പ്രാഥമിക ലിസ്റ്റിൽ ആക്ഷേപം ഉന്നയിക്കാനുള്ള തീയതി നീട്ടി. ഈ മാസം 24നു വൈകുന്നേരം അഞ്ചുവരെ പരാതികൾ സ്വീകരിക്കും.
ജനറൽ വിഭാഗം വിദ്യാർഥികൾ അതത് കോളജ്- സെന്ററുകളിലും സഹകരണ സംഘം ജീവനക്കാർക്ക് അഡീഷണൽ രജിസ്ട്രാർ- സെക്രട്ടറി, സംസ്ഥാന സഹകരണ യൂണിയൻ, തിരുവനന്തപുരം എന്ന വിലാസത്തിലും പരാതി സമർപ്പിക്കാം. ജെഡിസി പ്രവേശനം സംബന്ധിച്ച പ്രാഥമിക ലിസ്റ്റ് സംസ്ഥാന സഹകരണ യൂണിയന്റെ www.s cu.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അന്തിമ ലിസ്റ്റ് ഈ മാസം 29ന് പ്രസിദ്ധീകരിക്കും.
ജെഡിസി ലിസ്റ്റ്: ആക്ഷേപം ഉന്നയിക്കാനുള്ള തീയതി നീട്ടി
12:25 AM May 17, 2021 | Deepika.com