സംസ്ഥാനത്ത് 32,680 പേർക്കു കോവിഡ്
01:48 AM May 16, 2021 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 32,680 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65%. 96 മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാന്പിളുകൾ പരിശോധിച്ചു. 99 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു. 4,45,334 പേർ ചികിത്സയിലുണ്ട്.