തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടമില്ലാതെ വെർച്വൽ പ്ലാറ്റ് ഫോമിലേക്ക് മാറ്റണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.
ആൾക്കൂട്ടം ഒഴിവാക്കി സത്യപ്രതിജ്ഞ നടത്തിയാൽ കോവിഡ് പ്രതിരോധത്തിന്റെ വലിയൊരു സന്ദേശം ജനങ്ങൾക്ക് നൽകാനാകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. പി ടി സക്കറിയാസും സംസ്ഥാന സെക്രട്ടറി ഡോ. പി ഗോപികുമാറും പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തു സാമൂഹിക അകലം പാലിക്കാതെയും മാസ്കുകൾ കൃത്യമായി ഉപയോഗിക്കാതെയുമൊക്കെ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ കാരണങ്ങളിലൊന്ന് എന്ന് വ്യാപകമായി കേരളം ചർച്ച ചെയ്തതാണ്. ലോക്ഡൗണിന്റെ ഫലപ്രദമായ വിന്യാസവും കോവിഡ് വാക്സിനും സോഷ്യൽ വാക്സിനും മാത്രമാണു വെല്ലുവിളിയെ അതിജീവിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങളെന്നും ഐഎംഎ ഭാരവാഹികൾ പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങ് വെർച്വൽ പ്ലാറ്റ്ഫോമിലാക്കണമെന്ന് ഐഎംഎ
12:58 AM May 16, 2021 | Deepika.com