ഫാ. ഡൊമിനിക് ഫെർണാണ്ടസ് ഒസിഡി അന്തരിച്ചു
12:57 AM May 16, 2021 | Deepika.com
ആലുവ: മംഗലപ്പുഴ കാർമൽഗിരി സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ മേജർ സെമിനാരിയുടെ മുൻ റെക്ടർ ഫാ. ഡൊമിനിക് ഫെർണാണ്ടസ് ഒസിഡി (96) സ്പെയിനിൽ അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച സ്പെയിനിൽ. കർമലീത്ത സഭ പ്രോവിൻസ് (സ്പെയിൻ) അംഗമായിരുന്ന അദ്ദേഹം, 1954ൽ ഇന്ത്യയിലെത്തി. 1967-76 കാലഘട്ടത്തിൽ സെമിനാരി റെക്ടർ, 1972-78 കാലഘട്ടത്തിൽ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.