അങ്കമാലി: കോവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ വിവിധ ദിവസങ്ങളിലായി മരിച്ചു. മൂക്കന്നൂർ ആഴകം മൂഴയിൽ വർഗീസ് (71), ഭാര്യ അന്നമ്മ (67), മകൾ ഷേർളി (43) എന്നിവരാണ് മരിച്ചത്. കോവിഡ് ചികിത്സയിലിരിക്കെ കഴിഞ്ഞ 27നാണ് വർഗീസ് മരിച്ചത്.
ഭാര്യ അന്നമ്മ ഇന്നലെ മരിച്ചു. മകൾ ഷേർളി രാജസ്ഥാനിൽ സ്ഥിരതാമസമാണ്. അവിടെ നഴ്സായി ജോലി ചെയ്യുന്ന ഷേർളി കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഈ മാസം 11നാണ് മരിച്ചത്. വർഗീസിന്റെ മകനും മരുമകൾക്കും പേരക്കുട്ടിക്കും കോവിഡ് ബാധിച്ചെങ്കിലും അവർ കോവിഡ് മുക്തരായി.
ഒരു കുടുംബത്തിലെ മൂന്നു പേർ കോവിഡ് ബാധിച്ചു മരിച്ചു
12:57 AM May 16, 2021 | Deepika.com