ഇന്ധനവില വീണ്ടും കൂടി
01:44 AM May 15, 2021 | Deepika.com
കൊച്ചി: തുടര്‍ച്ചയായ നാലാം ദിനവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 92.72 രൂപയും ഡീസലിന് 87.69 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 94.32 രൂപയും ഡീസല്‍ വില 89.19 രൂപയുമാണ്.