കിറ്റ് വിതരണം ജൂണിലും
01:43 AM May 15, 2021 | Deepika.com
തിരുവനന്തപുരം: വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായവർക്ക് 1000 രൂപ വീതം ധനസഹായം അനുവദിക്കും. അവശ്യസാധന കിറ്റ് ജൂണിലും വിതരണം ചെയ്യും. കോവിഡ് രണ്ടാം തരംഗത്തെ തുടർന്നു ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ അനുഭവിക്കുന്ന ദുരിതം മറികടക്കുന്നതിനാണ് പ്രത്യേക സഹായം അനുവദിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.