ഫാ. കോട്ടൂരിനും സിസ്റ്റർ സെഫിക്കും പരോൾ അനുവദിച്ചു
01:43 AM May 15, 2021 | Deepika.com
തിരുവനന്തപുരം: അഭയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും പരോൾ അനുവദിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 1500 ഓളം തടവുകാർക്കും 350 വിചാരണത്തടവുകാർക്കും പരോൾ നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കും പരോൾ നൽകിയത്. ഫാ. തോമസ് കോട്ടൂർ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. സിസ്റ്റർ സെഫി കഴിഞ്ഞ ബുധനാഴ്ച അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും പുറത്തിറങ്ങി.