പാചകവാതക വിതരണക്കാർക്ക് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്ന് ഹര്‍ജി
12:49 AM May 15, 2021 | Deepika.com
കൊച്ചി: പാചകവാതക സിലിണ്ടറുകളുടെ വിതരണച്ചുമതലയിലുള്ളവരെ കോവിഡ് മുന്നണിപ്പോരാളികളായി പരിഗണിച്ച് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് ഓള് ഇന്ത്യ എല്‍പിജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന് കേരള സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ജി. സനല്‍ കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. എല്‍പിജി ഡെലിവറി ബോയ്സിനു പുറമേ എല്‍പിജി സിലിണ്ടറുകളുടെ ലോഡിംഗ്, അണ്‍ലോഡിംഗ് തുടങ്ങി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് മുഴുവന്‍ മുന്‍ഗണന വേണമെന്ന് ഹര്‍ജിയില്‍ പറയുന്നു.