തിരുവനന്തപുരം: പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി ഒരുക്കങ്ങൾ തുടങ്ങി. 20-നു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചടങ്ങു നടത്താനാണ് ആലോചന. ഉച്ചകഴിഞ്ഞു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രണ്ടു മീറ്റർ അകലത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ചു പന്തൽ നിർമിക്കും.
പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങൾ, സ്ഥാനമൊഴിയുന്ന മന്ത്രിമാർ, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങൾ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളിൽനിന്നുള്ള പ്രമുഖർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരെ ആയിരിക്കും ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുക. പൊതുജനങ്ങൾക്കു പ്രവേശനം അനുവദിക്കില്ലെങ്കിലും ബിഗ് സ്ക്രീനുകൾ ഒരുക്കി സത്യപ്രതിജ്ഞ ലൈവ് ആയി കാണിക്കാനുള്ള സൗകര്യം ഒരുക്കും.
സത്യപ്രതിജ്ഞ 20ന്; ഒരുക്കം തുടങ്ങി
02:02 AM May 13, 2021 | Deepika.com